ഹി​ന്ദു​ഫോ​ബി​യ​യ്ക്കെ​തി​രെ നി​യ​മം പാ​സാ​ക്കി ജോ​ർ​ജി​യ

06:19 PM Apr 01, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ഹി​ന്ദു​ഫോ​ബി​യ​യ്ക്കെ​തി​രെ നി​യ​മം പാ​സാ​ക്കു​ന്ന ആ​ദ്യ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യി ജോ​ർ​ജി​യ. ഹി​ന്ദു​വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ എ​തി​ർ​ക്കാ​നും ഹി​ന്ദു​സ​മു​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ മു​ൻ​ധാ​ര​ണ​ക​ളെ ത​ട​യാ​നു​മാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

ഡെ​മോ​ക്രാ​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത പി​ന്തു​ണ​യോ​ടെ​യാ​ണ് നി​യ​മം പാ​സാ​ക്കി​യ​ത്. ലോ​ക​മെ​മ്പാ​ടും 120 കോ​ടി ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന മ​ത​മാ​ണ് ഹി​ന്ദു​മ​ത​മെ​ന്നും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​ശി​ഷ്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും നി​യ​മ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹി​ന്ദു പു​രാ​ണ​ങ്ങ​ളെ​യും ജീ​വി​ത​രീ​തി​ക​ളെ​യും താ​റ​ടി​ക്കാ​നും ഹിം​സ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യി ചി​ത്രീ​ക​രി​ക്കാ​നും ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.