ആ​ർ​എ​സ്എ​സി​നെ കൗ​ര​വ​രോ​ട് ഉ​പ​മി​ച്ചു; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

11:43 PM Mar 31, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​നെ 21-ാം നൂ​റ്റാ​ണ്ടി​ലെ കൗ​ര​വ​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​യാ​യ ക​മ​ൽ ഭ​ണ്ഡോ​രി​യ​യാ​ണ് ഹ​രി​ദ്വാ​ര്‍ കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

ജ​നു​വ​രി​യി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഹ​രി​യാ​ന പ​ര്യ​ട​ന​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രെ‌​യാ​ണ് പ​രാ​തി. ജോ​ഡോ യാ​ത്ര​യെ പാ​ണ്ഡ​വ​ കാലഘട്ടത്തിലെ ഐ​ക്യ​ത്തോ​ട് ഉ​പ​മി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നൊ​പ്പ​മാ​ണ് രാ​ഹു​ൽ ആ​ർ​എ​സ്എ​സി​നെ കൗ​ര​വ​ർ എ​ന്ന് സം​ബോ​ധ​ന ചെ​യ്ത​ത്.

21-ാം നൂ​റ്റാ​ണ്ടി​ലെ കൗ​ര​വ​ർ കാ​ക്കി ട്രൗ​സ​ർ ധ​രി​ക്കു​ന്ന​താ​യും കൈ​യി​ൽ ലാ​ത്തി പി​ടി​ച്ച് ശാ​ഖ​യി​ൽ പോ​വു​ക​യും ചെ​യ്യു​ന്ന​താ​യും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ കൗ​ര​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു. പാ​ണ്ഡ​വ​രോ​ടൊ​പ്പം എ​ല്ലാ മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രും ഉ​ണ്ടാ​യി​രു​ന്നു; ഭാ​ര​ത് ജോ​ഡോ യാ​ത്ര പോ​ലെ. പാ​ണ്ഡ​വ​ർ അ​നീ​തി​ക്കെ​തി​രെ നി​ല​കൊ​ണ്ടി​രു​ന്നു.

നോ​ട്ട് നി​രോ​ധ​നം, തെ​റ്റാ​യ ജി​എ​സ്ടി, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഈ ​നാ​ട്ടി​ലെ ത​പ​സ്വി​ക​ളി​ൽ നി​ന്ന് മോ​ഷ്ടി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണെ​ന്ന് അ​വ​ർ​ക്ക്(​ബി​ജെ​പി​ക്ക്) അ​റി​യാ​മാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​പ്പു​വ​ച്ചുവെന്നും രാഹുൽ പറഞ്ഞു.

രാ​ഹു​ലി​നെ​തി​രാ​യ ഹ​ർ​ജി ഏ​പ്രി​ൽ 12ന് ​പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ മോ​ദി സ​മു​ദാ​യ​ത്തി​നെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ഹാ​റി​ലും രാ​ഹു​ലി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.