മോ​ദി​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് തെ​ര‌​യേ​ണ്ടെ​ന്ന് കോ​ട​തി; കേ​ജ​രി​വാ​ളി​ന് പി​ഴ

08:41 PM Mar 31, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബിരുദാനന്തര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​യി കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ(​സി​ഐ​സി) ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി. സി​ഐ​സി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഈ ​തീ​രു​മാ​നം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സി​ഐ​സി തെ​ര​ച്ചി​ൽ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ ഹ​ർ​ജി​ക്കൊ​ടു​വി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ളി​ന് കോ​ട​തി 25,000 രൂ​പ പി​ഴ വി​ധി​ച്ചു. നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഗു​ജ​റാ​ത്ത് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി മു​മ്പാ​കെ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

ത​ങ്ങ​ൾ​ക്ക് തെ​ര​ച്ചി​ൽ ഉ​ത്ത​ര​വ് ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം സി​ഐ​സി​ക്ക് ഇ​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തി​ന് മു​മ്പാ​യി വേ​ണ്ട രീ​തി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

1978-ൽ ​ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദ​വും 1983-ൽ ​ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യെ​ന്നാ​ണ് മോ​ദി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.