ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ധു ശ​നി​യാ​ഴ്ച ജ​യി​ല്‍ മോ​ചി​ത​നാ​കും

03:41 PM Mar 31, 2023 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യി​രു​ന്ന ന​വ്‌​ജ്യോ​ത് സിം​ഗ് സി​ദ്ധു ശ​നി​യാ​ഴ്ച ജ​യി​ല്‍ മോ​ചി​ത​നാ​കും. സു​പ്രീം​കോ​ട​തി ഒ​രു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ട്യാ​ല​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് സി​ദ്ധു.

1988ല്‍ ​റോ​ഡ് അ​പ​ക​ട​ത്തി​ല്‍ ഗു​ര്‍​ണാം സിം​ഗ് എ​ന്ന​യാ​ള്‍ മ​രി​ച്ച കേ​സി​ലാ​ണ് സു​പ്രീം​കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

34 വ​ര്‍​ഷം മു​ന്‍​പ് കാ​ര്‍ പാ​ര്‍​ക്കിം​ഗി​ന്‍റെ പേ​രി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ഗു​ര്‍​ണാം സിം​ഗ് എ​ന്ന​യാ​ളെ സി​ദ്ധു മ​ര്‍​ദി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ ഗു​ര്‍​ണാം സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ചു.

നേ​ര​ത്തേ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി മൂ​ന്നു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച കേ​സാ​ണി​ത്. 2018-ൽ 1,000 ​രൂ​പ മാ​ത്രം പി​ഴ വി​ധി​ച്ചു ശി​ക്ഷ ഇ​ള​വു ചെ​യ്ത സു​പ്രീംകോ​ട​തി സി​ദ്ധു​വി​നെ വി​ട്ട​യ​ച്ചി​രു​ന്നു.

തു​ട​ർ​ന്നു ഗു​ർ​ണാം സിം​ഗി​ന്‍റെ കു​ടും​ബം ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ലാ​ണ് ഒ​രു വ​ർ​ഷം ത​ട​വു കൂ​ടി വി​ധി​ച്ച​ത്.