ലോ​കാ​യു​ക്ത വി​ധി വൈ​കി​പ്പി​ച്ച​തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല

11:53 AM Mar 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത വി​ധി വൈ​കി​പ്പി​ച്ച​തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ടാ​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ര​ക്ഷ​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കേ​സ് സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി കു​റ്റ​ക്കാ​ര​നാ​ണ്. ര​ക്ഷ​പെ​ടാ​നാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ച​ത് സ്വ​ജ​ന പ​ക്ഷ​പാ​ത​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ട്. ര​ക്ഷ​പെ​ടാ​ൻ ക​ഴി​യി​ല്ല.

ലോ​കാ​യു​ക്ത വി​ധി വൈ​കി​ച്ച​ത് തെ​റ്റാ​ണ്. ലോ​കാ​യു​ക്ത​യ്ക്ക് മു​ൻ​പി​ൽ എ​ത്തു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പ് ക​ൽ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.