മു​ഖ്യ​മ​ന്ത്രി​ക്കെതിരായ കേസ്: ലോ​കാ​യു​ക്തയിൽ ഭിന്നാഭിപ്രായം; വിധി വിശാല ബെഞ്ചിന് വിട്ടു

11:23 AM Mar 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ​ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് താ​ത്ക്കാ​ലി​ക ആ​ശ്വാ​സം. കേ​സ് മൂ​ന്നം​ഗ ബെ​ഞ്ചി​ന് വി​ട്ടു. ലോ​കാ​യു​​ക്ത ര​ണ്ടം​ഗ​ബെ​ഞ്ചി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ട​ത്.

മൂ​ന്നം​ഗ​ബെ​ഞ്ച് കേ​സി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. ഇ​തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫും ജ​സ്റ്റീ​സ് ഹാ​റു​ണ്‍ അ​ല്‍ റ​ഷീ​ദു​മാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ 16 അം​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ആ​ര്‍.​എ​സ്.​ശ​ശി​കു​മാ​ര്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

എ​ന്‍​സി​പി നേ​താ​വാ​യി​രു​ന്ന ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷ​വും അ​ന്ത​രി​ച്ച എം​എ​ല്‍​എ കെ​.കെ. രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന് എ​ട്ട​ര​ല​ക്ഷ​വും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മ​രി​ച്ച സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷ​വും അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഹ​ര്‍​ജി.

ദു​രി​താ​ശ്വാ​സ​നി​ധി ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത​വ​രി​ല്‍ നി​ന്നു തു​ക തി​രി​കെ പി​ടി​ക്ക​ണ​മെ​ന്നും അ​വ​രെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.

കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും വി​ധി വൈ​കി​യ​തി​നാ​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന് വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ലോ​കാ​യു​ക്ത കോ​ട​തി അ​റി​യി​ച്ച​ത്.