ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടിയിൽ

11:25 PM Mar 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ളെ ഉടൻ പി​ടി​കൂ​ടി പോ​ലീ​സ്. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി സ​ജു​മോ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വ​ട​ക്കേ ക​വാ​ട​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​യാ​ൾ ഒ​രു യു​വ​തി​യെ അ​പ​മാ​നി​ച്ച​ത്. ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ്ത്രീ​യെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, അ​പ​മ​ര്യാ​ദ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.