കോ​ഴി​ക്കോ​ട്ട് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കങ്ങൾ പി​ടി​കൂ​ടി

08:28 PM Mar 30, 2023 | Deepika.com
കോ​ഴി​ക്കോ​ട്: പു​തി‌‌​യ​പാ​ല​ത്ത് പാ​ഴ്സ​ൽ സ​ർ​വീ​സ് ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1,500 കി​ലോ​ഗ്രാം പ​ട​ക്കം പോ​ലീ​സ് ക​ണ്ടെ​ത്തി.

നോ​വ പാ​ഴ്സ​ൽ ഏ​ജ​ൻ​സി ഗോ​ഡ‍ൗ​ണി​ൽ നി​ന്നാ​ണ് പ​ട​ക്കം പി​ടി​കൂ​ടി​യ​ത്. 69 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ ശി​വ​കാ​ശി​യി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

തീ​പ്പൊ​രി​യു​ടെ സാ​ന്നി​ധ്യം സ്ഥി​ര​മാ​യി ഉ​ണ്ടാ​കാ​റു​ള്ള വെ​ൽ​ഡിം​ഗ് വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ ഇ​ട​യി​ലാ​ണ് പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ​ട​ക്ക​നി​ർ​മാ​താ​ക്ക​ളു​ടെ പ​രാ​തി‌‌​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ഗോ​ഡൗ​ൺ അ​ധി​കൃ​ത​ർ​ക്ക് ക​രി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ പ​ട​ക്ക​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.