മുംബൈ: മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുതിക്കുന്നു. ഇന്ന് 694 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളിൽ 63 ശതമാനം വർധനവാണ് ഇന്നുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
എന്നാൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 184 പേർക്ക് കോവിഡ് ഭേദമായി.
മഹാരാഷ്ട്രയിലും കോവിഡ് കുതിക്കുന്നു; ഒറ്റ ദിവസം 63 ശതമാനം വർധന
07:59 PM Mar 30, 2023 | Deepika.com