കൊച്ചി: നഗരത്തിൽ ഒരു കോടി രൂപയുടെ എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് സ്വദേശി ഗിരീഷ് നായർ, ഏലൂർ സ്വദേശികളായ നവീൻ, ആരീഫ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. 300 ഗ്രാം എംഡിഎംഎ ഇവരിൽനിന്നും കണ്ടെടുത്തു.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിൽനിന്നും എത്തിച്ച മയക്കുമരുന്ന് കൊച്ചിയിൽ മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു.
കൊച്ചിയിൽ ഒരു കോടി രൂപയുടെ എംഡിഎംഎ പിടികൂടി
06:09 PM Mar 30, 2023 | Deepika.com