മനില: ഫിലിപ്പൈൻസിൽ കടത്തുബോട്ടിന് തീപിടിച്ച് 28 പേർ മരിച്ചു. 230 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുമുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്.
ബസിലാൻ പ്രവിശ്യയിലെ ബലുക്-ബലുക് ദ്വീപിനു സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. എംവി ലേഡി മേരി ജോയ് 3 എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബലുക്-ബലുക് ദ്വീപിൽനിന്നും മറ്റൊരു ദ്വീപിലേക്ക് ആളുകളുമായി പോകുകയായിരുന്നു. ബോട്ടിലെ എസി കാബിനിൽനിന്നാണ് തീ പടർന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
സംഭവസമയം യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. തീപിടിച്ചതോടെ യാത്രക്കാർ കടലിലേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിച്ചു.
ഫിലിപ്പൈൻസിൽ കടത്തുബോട്ടിന് തീപിടിച്ച് 28 പേർ മരിച്ചു
05:41 PM Mar 30, 2023 | Deepika.com