ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി; സൈ​ബി ജോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി

12:21 PM Mar 30, 2023 | Deepika.com
കൊ​ച്ചി: ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ അ​ഡ്വ. സൈ​ബി ജോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തി​ന് ശേ​ഷം കേ​സ് റ​ദ്ദാ​ക്ക​ണോ എ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സൈ​ബി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. കേ​സി​ലെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​ഡ്ജി​മാ​രെ സ്വാ​ധീ​നി​ക്കാ​നെ​ന്ന പേ​രി​ല്‍ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ സൈ​ബി കക്ഷി​ക​ളി​ല്‍​നി​ന്ന് വ​ന്‍​തു​ക കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. എ​ന്നാ​ല്‍ കേ​സി​ലെ എഫ്ഐആർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൈ​ബി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണ​ത്തെ ഭ​യ​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ കോ​ട​തി സൈ​ബി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ആ​രോ​പ​ണ​ങ്ങ​ളെ​ന്ന സൈ​ബി​യു​ടെ പ​രാ​തി​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.