പന്തംകൊളുത്തി പ്രകടനവുമായി യൂ​ത്ത് കോ​ൺ​ഗ്ര​സ്; വെ​ള്ള​മൊ​ഴി​ച്ച് പോ​ലീ​സ്

08:32 PM Mar 29, 2023 | Deepika.com
ബം​ഗ​ളൂ​രു: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​ലേ​ക്ക് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് പോ​ലീ​സ്.



പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ടാ​ങ്ക​റി​ൽ നി​ന്ന് വെ​ള്ള​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ട‌​നം ത​ട​യാ​നാ​യി പ്ര​യോ​ഗി​ക്കു​ന്ന മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് പോ​ലീ​സ് പ​ന്ത​ങ്ങ​ളി​ൽ വെ​ള്ള​മൊ​ഴി​ച്ച് കെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.