കേ​ര​ള​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഇ​ല്ലാ​താ​ക്കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

07:30 PM Mar 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​ത്തി​നോ​ടൊ​പ്പം തൊ​ഴി​ൽ എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കി 2026 ഓ​ടെ തൊ​ഴി​ലി​ല്ലാ​യ്മ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച മി​ക​വ് 2023 തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യെ​ന്നും മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി ബോ​ർ​ഡ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

16 ബോ​ർ​ഡു​ക​ളി​ലാ​യി 6.7ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 25 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ് ബോ​ർ​ഡു​ള്ള​ത്. തൊ​ഴി​ലാ​ളി അ​ധ്വാ​ന​മാ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന ബോ​ധ്യം സ​ർ​ക്കാ​രി​നു​ണ്ട്. തൊ​ഴി​ലാ​ളി താ​ൽ​പ​ര്യം സം​ര​ക്ഷി​ച്ചു കൊ​ണ്ടാ​ണ് നി​ല​വി​ൽ ഭ​ര​ണം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.