പ്രീ​മി​യം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കൊ​ഴി​ഞ്ഞു​പോ​യ​ത് 19,256 എ​സ്‌​സി-​എ​സ്ടി, ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ൾ

07:20 PM Mar 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഐ​ഐ​ടി, ഐ​ഐ​എം അ​ട​ക്ക​മു​ള്ള പ്രീ​മി​യം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 19,256 എ​സ്‌​സി - എ​സ്ടി, ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ൾ കൊ​ഴി​ഞ്ഞു​പോ​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

രാ​ജ്യ​സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​ക​വെ വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി സു​ഭാ​സ് സ​ർ​ക്കാ​ർ ആ​ണ് ഈ ​ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2018 മു​ത​ൽ 2023 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 14,446 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​നം നി​ർ​ത്തി​പ്പോ​യ​ത്.

ഇ​തേ കാ​ല​യ​ള​വി​ൽ ഐ​ഐ​ടി​ക​ളി​ൽ നി​ന്ന് 4,444 പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ർ​ഗ, ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ളും ഐ​ഐ​എ​മ്മി​ൽ നി​ന്ന് 366 വി​ദ്യാ​ർ​ഥി​ക​ളും കൊ​ഴി​ഞ്ഞു​പോ​യ​താ​യി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. താ​ൽ​പ​ര്യ​മു​ള്ള മ​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പ​ഠ​നം മാ​റ്റാ​നാ​ണ് ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ളും അ​ഡ്മി​ഷ​ൻ റ​ദ്ദാ​ക്കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

പ്രീ​മി​യം സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ജാ​തി​വി​വേ​ച​നം ന​ട​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഈ ​ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​ത്ത​ര​ത്തി​ൽ എ​വി​ടെ​യും ജാ​തി​വി​വേ​ച​നം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളി​ല്ല.