ഇ​ല​വു​ങ്ക​ല്‍ ബ​സ​പ​ക​ടം; അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

02:59 PM Mar 29, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ചെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡ്രൈ​വ​ര്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ഇ​റ​ക്ക​മി​റ​ങ്ങു​മ്പോ​ള്‍ ഗി​യ​ര്‍​മാ​റ്റി ന്യൂ​ട്ര​ലി​ല്‍ ഇ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​റ​ക്കം ന്യൂ​ട്ര​ലി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ എ​യ​ര്‍ ബ്രേ​ക്കി​ന്‍റെ ഡ്ര​മ്മി​ല്‍ എ​യ​ര്‍ ഗ​ണ്യ​മാ​യി കു​റ​യും. ഇ​ങ്ങ​നെ സം​ഭ​വി​ച്ച​പ്പോ​ള്‍ ബ്രേ​ക്ക് കി​ട്ടാ​തെ വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

അ​തേ​സ​മ​യം പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ 14 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ മൂ​ന്നു പേ​ര്‍​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കു​ള്ള​ത്.

ഇ​ല​വു​ങ്ക​ല്‍ ക​ണ​മ​ല റോ​ഡി​ല്‍ നാ​റാ​ണ​ന്‍ തോ​ടി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​ന്‍​പ​ത് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 64 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ല്‍ നി​ന്നു​ള്ള 68 അം​ഗ തീ​ര്‍​ഥാ​ട​ക സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.