തിരുവനന്തപുരം: ക്ഷേത്രത്തില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര് പിടിയില്‍. വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്.
പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലിനെ(29) ആണ് കുത്തിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി തമ്പുരാന് ക്ഷേത്രത്തിലെ ഉത്സവത്തോടനുവബന്ധിച്ച് നടന്ന നാടന്‍പാട്ടിനിടെയാണ് സംഭവം. പരിപാടിക്കിടെ അഖില്‍ ഡാന്‍ഡ് കളിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
ഇതോടെ ഇയാളെ അനുനയിപ്പിച്ച് സമീപത്തെ പുരയിടത്തിലേക്ക് കൊണ്ടുപോയ ശേഷം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാളെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഇയാളെ ഇവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. നെയ്യാര്‍ ഡാമിന് സമീപമുള്ള തുരുത്തില് ഒളിവില്‍ കഴിഞ്ഞ സജികുമാറിനെ(44) തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിലെ പരിപാടിക്കിടെ യുവാവിനെ കുത്തി; നാല് പേര് പിടിയില്‍
02:59 PM Mar 29, 2023 | Deepika.com