ഷാര്‍ജ: ബുഹൈറയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഇന്ത്യന്‍ യുവാവ് ജീവനൊടുക്കി. ഇവരുടെ പേരുവിവരങ്ങള്‍ ഷാര്‍ജ പോലീസ് പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയെയും എട്ടും നാലും വയസുള്ള രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന് കത്തെഴുതിവച്ചശേഷം ഇയാള്‍ കെട്ടിടത്തില്‍നിന്ന് ചാടിമരിക്കുകയായിരുന്നു.
ഇയാളുടെ വസ്ത്രത്തില്നിന്നാണ് കത്ത് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരന് ജീവനൊടുക്കി
01:10 PM Mar 29, 2023 | Deepika.com