കാ​മു​ക​ൻ മ​രി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

10:59 AM Mar 29, 2023 | Deepika.com
ഗു​രു​ഗ്രാം: കാ​മു​ക​ന്‍ മ​രി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലാ​ണ് ഏ​റെ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു(30) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ സി​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഗു​രു​ഗ്രാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പി​ന​യി​ലാ​ണ് മ​ഞ്ജു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ബാ​ബു​ലാ​ല്‍ എ​ന്ന​യാ​ളു​മാ​യി മ​ഞ്ജു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ബു​ലാ​ല്‍ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ മ​ഞ്ജു പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും.