ലി​ഫ്റ്റ് ഡോ​റു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

11:00 AM Mar 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ലി​ഫ്റ്റ് ഡോ​റു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ശ്ചി​മ ഡ​ൽ​ഹി​യി​ലെ വി​കാ​സ്പു​രി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

കു​ടും​ബ​ത്തോ​ടൊ​പ്പം സീ​താ​പു​രി പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ആ​ശി​ഷ് (ഒ​മ്പ​ത്) എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ആ​ശി​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ തു​ണി അ​ല​ക്ക് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ‌

സം​ഭ​വ​ദി​വ​സം അ​ല​ക്കി​തേ​ച്ച വ​സ്ത്ര​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​ൻ ജെ ​ബ്ലോ​ക്കി​ലെ വീ​ട്ടി​ൽ അ​മ്മ പോ​യി​രു​ന്നു. ആ​ശി​ഷും അ​മ്മ​യെ അ​നു​ഗ​മി​ച്ചു. കെ​ട്ടി​ട​ത്തി​ലെ മു​ക​ൾ നി​ല​യി​ലേ​ക്ക് അ​മ്മ ന​ട​ന്നു​ക​യ​റി​യ​പ്പോ​ൾ ആ​ശി​ഷ് ലി​ഫ്റ്റി​ലേ​ക്ക് ക​യ​റി.

എ​ന്നാ​ൽ ആ​ശി​ഷ് ലി​ഫ്റ്റി​ന്‍റെ ഡോ​റു​ക​ൾ​ക്കി​ടെ​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ആ​ശി​ഷി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ലി​ഫ്റ്റി​ൽ ആ​ശി​ഷ് കു​ടു​ങ്ങി​യ​താ​യി അ​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.