ന്യൂഡൽഹി: അഴിമതിക്കാരെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ അന്വേഷണ ഏജൻസികളെ ആക്രമിക്കുകയും ജുഡീഷറിയെ ആക്രമിക്കുകയും ചെയ്യുന്നു- മോദി പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യതാൽപ്പര്യത്തിന് എതിരായി പ്രവർത്തിക്കുന്നവർ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറ ഭരണഘടനാ സ്ഥാപനങ്ങളുടെതാണ്. അതിനാൽ, ഇന്ത്യയെ തടഞ്ഞുനിർത്താൻ, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനും പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേരളത്തിൽ ഓരോ ജില്ലയിലും ബിജെപിയുടെ കരുത്ത് കൂടിവരികയാണെന്നും മോദി പറഞ്ഞു.
ഇന്ത്യയെ തകർക്കാൻ അഴിമതിക്കാർ ഒന്നിക്കുന്നു: പ്രധാനമന്ത്രി മോദി
11:06 PM Mar 28, 2023 | Deepika.com