ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ചില കമ്പനികളോട് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കമ്പനികളും പ്രവർത്തിക്കുന്നത്. ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.
മരുന്നിനുപോലും കൊള്ളില്ല; 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി
09:50 PM Mar 28, 2023 | Deepika.com