മ​നോ​ലോ മാ​ർ​ക്വേ​സ് ഹൈദരാബാദ് എ​ഫ്സി പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​യു​ന്നു

10:36 PM Mar 28, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീം ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യു​ടെ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​യാ​ൻ മ​നോ​ലോ മാ​ർ​ക്വേ​സ്. 2022-23 സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മാ​ർ​ക്വേ​സ് പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

സൂ​പ്പ​ർ ക​പ്പി​ന് ശേ​ഷ​മാ​യി​രി​ക്കും മാ​ർ​ക്വേ​സ് ടീം ​വി​ടു​ക​യെ​ന്നും പു​തി​യ പ​രി​ശീ​ല​ക​നെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും ക്ല​ബ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണു​ക​ളി​ലാ​യി ടീ​മി​നെ ന​യി​ച്ച മാ​ർ​ക്വേ​സ്, ഡെ​ക്കാ​ൻ ലീ​ജ​ന്‍റെ ക​ന്നി ഐ​എ​സ്എ​ൽ കി​രീ​ട​നേ​ട്ട​ത്തി​ന് നാ​യ​ക​ത്വം വ​ഹി​ച്ച വ്യ​ക്തി​യാ​ണ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ വീ​ഴ്ത്തി ക​പ്പു​യ​ർ​ത്തി​യ ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​വ് ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം വ​രെ മാ​ർ​ക്വേ​സ് ടീ​മി​നെ എ​ത്തി​ച്ചി​രു​ന്നു.

ലീ​ഗ് ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി എ​ഫ്സി​ക്ക് പി​ന്നി​ലാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എ​ച്ച്എ​ഫ്സി സീ​സ​ൺ ഫി​നി​ഷ് ചെ​യ്ത​ത്.