മെ​ക്സി​ക്കോ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം; 39 പേ​ർ മ​രി​ച്ചു

06:25 PM Mar 28, 2023 | Deepika.com
മെ​ക്സി​ക്കോ സി​റ്റി: അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്തു​ള്ള ക്വി​ദാ​ദ് യു​വാ​രെ​സ് പ​ട്ട​ണ​ത്തി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ച്ച് 39 പേ​ർ മ​രി​ച്ചു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷം ഔ​ദ്യോ​ഗി​ക ക്യാ​മ്പി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ കു​ടി​യേ​റ്റ അ​നു​മ​തി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ക്വി​ദാ​ദ് യു​വാ​രെ​സ്. തീ​പി​ടി​ത്തം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ക്യാ​മ്പി​ൽ 68 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വെ​ളി​വാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശം നി​ല​വി​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ന​സ്വേ​ല​ൻ വം​ശ​ജ​രാ​ണെ​ന്നാ​ണ് സൂ​ച​ന.