സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

06:03 PM Mar 28, 2023 | Deepika.com
ആ​ല​പ്പു​ഴ: കി​ഴ​ക്കേ​ന​ട​യി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കി​ഴ​ക്കേ​ന​ട സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്കൂ​ളി​ലെ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. സ്കൂ​ൾ പി​രി​യു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി സ്കൂ​ളി​ൽ എ​ത്തി​യ ര​ണ്ട് ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.