കാസർഗോഡ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

03:12 PM Mar 28, 2023 | Deepika.com
ഹൊസങ്കടി: കാസർഗോഡ് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കുമ്പള മഹാത്മാ കോളജ് വിദ്യാർഥി ആദിൽ ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ ഹൊസങ്കടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.