മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശികളായ സുഖ് വിന്ദര്‍ സിംഗ്, കിരണ്‍ ദീപ് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഫിലിപ്പീന്‍സിലെ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സുഖ് വിന്ദര്‍ സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്ക് നേരെയും ഇയാള്‍ നിറയൊഴിച്ചു. രണ്ട് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കഴിഞ്ഞ 19 വര്‍ഷമായി ഫിലിപ്പീന്‍സില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തി വരികയാണ് സുഖ് വിന്ദര്‍. ആറ് മാസം മുമ്പാണ് കിരണ്‍ ദീപ് മനിലയിലെത്തുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇയാളുടെ സഹോദരന് ലഖ് വീര്‍ സിംഗ് ആവശ്യപ്പെട്ടു. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന ലഖ് വീര്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് സംഭവം.
ഫിലിപ്പീന്‍സില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റ് മരിച്ചു
02:59 PM Mar 28, 2023 | Deepika.com