കാ​ത്തി​രി​പ്പി​ന് അ​ന്ത്യം; യു​ക്രെ​യ്നി​ലേ​ക്ക് ലെപ്പേർഡ് ടാ​ങ്കുകൾ അ​യ​ച്ച് ജ​ർ​മ​നി

11:42 AM Mar 28, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്ന് അ​ത്യാ​ധു​നി​ക യു​ദ്ധ ടാ​ങ്കു​ക​ള്‍ ന​ൽ​കി ജ​ർ​മ​നി. 18 ലെപ്പേർഡ്-2 ടാ​ങ്കു​ക​ളാ​ണ് അ​യ​ച്ച​തെ​ന്ന് ജ​ർ​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന് യു​ദ്ധടാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി​യ ശേ​ഷ​മാ​ണ് എ​ത്തി​ച്ച​ത്.

യു​ക്രെ​യ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ല്‍ റ​ഷ്യ​യു​ടെ കു​ന്ത​മു​ന​യാ​യ ടി 90 ​ടാ​ങ്കു​ക​ളോ​ട് കി​ട​പി​ടി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ജ​ര്‍​മ​ന്‍ നി​ര്‍​മി​ത ലെപ്പേർഡ്-2 ടാ​ങ്കു​ക​ള്‍. പ​രി​പാ​ല​ന​ച്ചെ​ല​വ് കു​റ​വാ​ണ് എ​ന്ന​തി​നൊ​പ്പം അ​തി ശൈ​ത്യ​ത്തി​ലും സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും എ​ന്ന​തും ലെപ്പേർഡ്-2ന്‍റെ നേ​ട്ട​മാ​ണ്.

ലെപ്പേർഡ്- 2 എ​ത്തു​ന്ന കാ​ര്യ​ത്തി​ൽ യു​ക്രെ​യ്ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, യു​കെ​യി​ൽ നി​ന്നു​ള്ള ച​ല​ഞ്ച​ർ 2 ടാ​ങ്കു​ക​ൾ എ​ത്തി​യെ​ന്ന കാ​ര്യം യു​ക്രെ​യ്ൻ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.‌

റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ളും ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളും വേ​ണ​മെ​ന്ന് യു​ക്രെ​യ്ൻ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.