ബ്ര​ഹ്മ​പു​ര​ത്ത് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ തു​ട​രും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

05:29 PM Mar 27, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ബ്ര​ഹ്മ​പു​ര​ത്തി​ന് അ​ടു​ത്തു​ള്ള വ​ട​വു​കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഐ​പി സൗ​ക​ര്യം തു​ട​രും. കൂ​ടാ​തെ സ്‌​പെ​ഷ്യാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ള്‍​മ​നോ​ള​ജി​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​രു​ടെ സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കും. 24 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സേ​വ​നം തു​ട​രും. ആ​രോ​ഗ്യ സ​ര്‍​വേ തു​ട​രു​ക​യാ​ണ്. കു​റ​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍​കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി കൃ​ത്യ​മാ​യ വി​ശ​ക​ല​നം ന​ട​ത്തും.

തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള സം​സ്ഥാ​ന​ത​ല വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.