പാർലമെന്‍റ് വെ​ബ്‌സെെറ്റി​ല്‍ വ​യ​നാ​ട് ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്നു; ല​ക്ഷ​ദ്വീ​പും

03:21 PM Mar 27, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നെ​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ്. പാ​ര്‍​ല​മെ​ന്‍റിന്‍റെ വെ​ബ്‌സെെറ്റി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് വ​യ​നാ​ടും ഉ​ള്‍​പ്പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​നെ ഇ​പ്പോ​ഴും ഈ ​പ​ട്ടി​ക​യി​ല്‍​നി​ന്നും നീ​ക്കി​യി​ട്ടി​ല്ല.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​ര് മോ​ദി​യാ​ണെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ 2019ലെ ​പ​രാ​മ​ര്‍​ശ​ത്തി​ല്‍ സൂ​റ​ത്ത് കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹ​ത്തെ ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വ​ത്തി​ല്‍​നി​ന്നും അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു.

വ​ധ​ശ്ര​മ​ക്കേ​സി​ല്‍ മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ ക​വ​ര​ത്തി കോ​ട​തി 10 വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ക​വ​ര​ത്തി​ കോട​തി​യു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി ശി​ക്ഷ മ​ര​വി​പ്പി​ച്ചി​ട്ടും മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് സ്ഥാ​നം തി​രി​ച്ചു കി​ട്ടി​യി​രു​ന്നി​ല്ല. ഹൈ​ക്കോ​ട​തി ശി​ക്ഷാ​വി​ധി താ​ത്ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചെ​ങ്കി​ലും എം​പി സ്ഥാ​നം പു​നഃ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി വീ​ഴ്ചവ​രു​ത്തി​യെ​ന്ന് കാ​ട്ടി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ നേ​ര​ത്തെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എം​പി സ്ഥാ​നം പു​നഃ സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്.