കാ​റി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ​തി​നു​പി​ന്നാ​ലെ ലോ​റി ക​യ​റി​യി​റ​ങ്ങി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

12:43 PM Mar 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട് ആ​ല​ന്ത​റ​യി​ല്‍ കാ​റി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ​യാ​ള്‍ ലോ​റി ക​യ​റി മ​രി​ച്ചു. നാ​ഗ​ര്‍​കോ​വി​ല്‍ ശൂ​ര​പ​ള്ളം അ​ഗ​സ്തീ​ശ്വ​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്.

വെ​ളു​പ്പി​നെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. ക​ട​യി​ല്‍ നി​ന്ന് ചാ​യ കു​ടി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ഞ്ഞാ​റ​മ്മൂ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റി​ടി​ച്ച് കൃ​ഷ്ണ​കു​മാ​ര്‍ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം കാ​രേ​റ്റ് ഭാ​ഗ​ത്ത് നി​ന്ന് വെ​ഞ്ഞാ​റ​മ്മൂ​ടി​ലേ​ക്ക് വരിക​യാ​യി​രു​ന്ന ലോ​റി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച കൃ​ഷ്ണ​കു​മാ​ര്‍.