എം​പി സ്ഥാ​നം: മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും

11:56 AM Mar 27, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: എം​പി സ്ഥാ​നം പു​നഃ സ്ഥാ​പി​ക്കാ​ത്ത​തി​നെ​തി​രേ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.

ഹൈ​ക്കോ​ട​തി ശി​ക്ഷാ​വി​ധി താ​ത്ക്കാ​ലി​കമാ​യി മ​ര​വി​പ്പി​ച്ചെ​ങ്കി​ലും എം​പി സ്ഥാ​നം പു​നഃ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ലോ​ക് സ​ഭാ സെ​ക്ര​ട്ട​റി വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കാ​ട്ടി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ നേ​ര​ത്തെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്നി​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി, കെ.​ആ​ര്‍. ശ​ശി​ഭൂ​ഷ​ണും ഈ ​ഹ​ര്‍​ജി​ക്കാ​ര്യം തിങ്കളാഴ്ച പ​രാ​മ​ര്‍​ശി​ച്ചു. ഇ​ത് ഏ​പ്രി​ല്‍ അ​ഞ്ചി​ന് കേ​ള്‍​ക്കാ​മെ​ന്ന് ആ​ദ്യം ചീ​ഫ് ജ​സ്റ്റീ​സ് മറുപടി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍​ക്കേ​ണ്ട​താ​ണെ​ന്നും ഫൈ​സ​ലി​ന്‍റെ ​ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ച്ച​തി​നെ​തി​രേ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച കോ​ടതിക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ ബോ​ധി​പ്പി​ച്ചു.

ഇ​തോ​ടെ ല​ക്ഷ​ദ്വീ​പി​ന്‍റെ അ​പ്പീ​ലി​നൊ​പ്പം ഈ ​ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കുകയായിരുന്നു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് എ​തി​രാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കീ​ഴ്‌​ക്കോ​ട​തി ത​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച​തോ​ടെ അ​യോ​ഗ്യ​ത ഇ​ല്ലാ​താ​യി. എ​ന്നാ​ല്‍ അ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ത​ന്‍റെ എം​പി സ്ഥാ​നം തി​രി​കെ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ര്‍​ല​മെ​ന്‍റില്‍​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്നാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​റ​യു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റിന്‍റെ ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട സെ​ഷനു​ക​ള്‍ ത​നി​ക്ക് ന​ഷ്ട​മാ​യ​താ​യും അ​ദ്ദേ​ഹം ആരോപിക്കുന്നു.