യു​എ​സി​ലെ ഗു​രു​ദ്വാ​ര​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

10:59 AM Mar 27, 2023 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ക്ര​മെന്‍റെോ കൗ​ണ്ടി​യി​ലെ ഗു​രു​ദ്വാ​ര സാ​ക്ര​മെ​ന്‍റോ സി​ഖ് സൊ​സൈ​റ്റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പുണ്ടാ​യ​ത്. വെ​ടി​യേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഗുരുദ്വാര സാ​ക്ര​മെന്‍റെോ സിഖ് സൊസൈറ്റി ക്ഷേത്രത്തിലെ ഒരു ആഘോഷത്തിനിടെയാണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. പ​രി​ച​യ​മു​ള്ള മൂ​ന്നു​പേ​ര്‍ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് വെ​ടി​വ​യ്പ്പി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ മൂ​ന്നാ​മ​നാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.