സ​വ​ര്‍​ക്ക​ര്‍ ദൈ​വ​മാ​ണ്, അ​പ​മാ​നി​ച്ചാ​ല്‍ സ​ഹി​ക്കി​ല്ല; ​രാ​ഹു​ലി​നോ​ട് ഉ​ദ്ധ​വ് താ​ക്ക​റെ

11:59 AM Mar 27, 2023 | Deepika.com
മും​ബൈ: വി.​ഡി.​സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ച്ചാ​ല്‍ ത​ങ്ങ​ള്‍ സ​ഹി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് ശി​വ​സേ​നാ നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ. ഇ​ത് പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് കോ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും താ​ക്ക​റെ പ​റ​ഞ്ഞു.

മാ​പ്പ് പ​റ​യാ​ന്‍ ഞാ​ന്‍ സ​വ​ര്‍​ക്ക​റ​ല്ലെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് താ​ക്ക​റെ രം​ഗ​ത്തു​വ​ന്ന​ത്. സ​വ​ര്‍​ക്ക​ര്‍ ത​ങ്ങ​ളു​ടെ ദൈ​വ​മാ​ണ്, അ​ദ്ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വ് വ​ച്ച് പൊ​റു​പ്പി​ക്കി​ല്ല.

ആ​ന്‍​ഡ​മാ​നി​ലെ ജ​യി​ലി​ല്‍ 14 വ​ര്‍​ഷ​ത്തോ​ളം സ​ങ്ക​ല്‍​പ്പി​ക്കാ​നാ​ത്ത​വ​ണ്ണ​മു​ള്ള ക്രൂ​ര​പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ ആ​ളാ​ണ് സ​വ​ര്‍​ക്ക​ര്‍. അ​ത് വ​ലി​യ ത്യാ​ഗ​മാ​ണെ​ന്നും താ​ക്ക​റെ കൂ​ട്ടി​ചേ​ര്‍​ത്തു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം കോ​ണ്‍​ഗ്ര​സുമായും എ​ന്‍​സി​പി​യു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നാ​ണ്. എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ മ​നഃ​പൂ​ര്‍​വം പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണ്. നാം ​സ​മ​യം പാ​ഴാ​ക്കി​യാ​ല്‍ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​കു​മെ​ന്നും താ​ക്ക​റെ വ്യ​ക്ത​മാ​ക്കി.