വി​വാ​ദ നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി നെ​ത​ന്യാ​ഹു

07:59 AM Mar 27, 2023 | Deepika.com
ടെ​ൽ അ​വീ​വ്: ജു​ഡീ​ഷ്യ​റി​യു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ് ഗാ​ല​ന്‍റി​നെ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു പു​റ​ത്താ​ക്കി. പ്ര​തി​രോ​ധ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഗാ​ല​ന്‍റി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യി നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഗാ​ല​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ഞാ​യ​റാ​ഴ്ച രാ​ത്രി തെ​രു​വി​ലി​റ​ങ്ങി. ജ​റു​സ​ലേ​മി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വീ​ടി​ന് സ​മീ​പം പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സും സൈ​നി​ക​രും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​നു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന ബി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്.