മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ക​ഫ് സി​റ​പ്പ് പി​ടി​കൂ​ടി; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

06:05 AM Mar 27, 2023 | Deepika.com
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ക​ഫ് സി​റ​പ്പ് പി​ടി​കൂ​ടി. താ​നെ​യി​ലാ​ണ് സം​ഭ​വം. 9.30 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭി​വ​ണ്ടി താ​ലൂ​ക്കി​ലെ കോ​ണ്ടാ​രി ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ടു​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.