ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

08:37 AM Mar 27, 2023 | Deepika.com
കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലാ​ണ് സം​സ്കാ​രം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്ന് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍​ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു.