തിരുവനന്തപുരം: ചാണകത്തെക്കുറിച്ച് പഠിപ്പിക്കാത്തതാണോ കേരള വിദ്യാഭ്യാസത്തെ കുറ്റം പറയാൻ കേന്ദ്ര മന്ത്രി വി.മുരളീധരനെ പ്രേരിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന മുരളീധരന്റെ പ്രസ്താവന എന്ത് അടിസ്ഥാ നത്തിലാണെന്നും ശിവൻകുട്ടി ചോദിച്ചു.
കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് കേന്ദ്ര മന്ത്രി മുരളീധരൻ ശീലമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്ര മന്ത്രി കാണുന്നില്ലെന്ന് നടിക്കുകയാണ്. എന്തിനും കേരളത്തെ കുറ്റം പറയുന്ന മുരളീധരൻ കേന്ദ്രസർക്കാർ റിപ്പോർട്ട് എങ്കിലും പഠിക്കണം. ബിജെപി കേരള ത്തിൽ പച്ച പിടിക്കാത്തത് കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണമാണെന്നും മന്ത്രി പറഞ്ഞു.
ചാണക ഗുണം പഠിപ്പിക്കാത്തത് വി. മുരളീധരന്റെ കുറ്റപ്പെടുത്തലിന് കാരണം: വി. ശിവൻകുട്ടി
09:57 PM Mar 26, 2023 | Deepika.com