പ​രി​ക്ക്; യു​റോ യോ​ഗ്യ​ത​യ്ക്ക് ഫി​ൽ ഫോ​ഡ​നി​ല്ല

09:48 PM Mar 26, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് യു​വ​താ​രം ഫി​ൽ ഫോ​ഡ​ൻ യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റി. അ​പ്പെ​ൻ​ഡി​സൈ​റ്റി​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് യു​ക്രെ​യ്നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പാ​യി താ​രം പി​ന്മാ​റിയ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച 2-1 എ​ന്ന സ്കോ​റി​ന് ഇ​റ്റ​ലി​യെ ത​ക​ർ​ത്ത മ​ത്സ​ര​ത്തി​ൽ 12 മി​നി​റ്റ് മാ​ത്ര​മാ​ണ് ഫോ​ഡ​ൻ ക​ളി​ച്ച​ത്. മ​ത്സ​ര​ശേ​ഷം ല​ണ്ട​നി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​ൻ താരം ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​വു​ക​യാ​യി​രു​ന്നു.

ലി​വ​ർ​പൂ​ളി​നെ​തി​രായി ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​മ്പ​ൻ പ്രീ​മി​യ​ർ ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഫോ​ഡ​ന്‍റെ സേ​വ​നം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ല​ഭ്യ​മാ​കി​ല്ലെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി. ഫോ​ഡ​ൻ പ​രി​ക്ക് മാ​റി എ​ന്ന് ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് സി​റ്റി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.