സിപിഎം പിന്തുണ രാഹുൽ ഗാന്ധിക്കല്ല: എം.വി. ഗോവിന്ദൻ

03:24 PM Mar 26, 2023 | Deepika.com
ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ല സിപിഎം പിന്തുണ നൽകുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.