പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷം കുട്ടിയുമായി ഉൾക്കാട്ടിലേക്ക് കയറിപ്പോയ യുവാവ് മടങ്ങിയെത്തി. ചിറ്റൂർ ഊരുമൂപ്പനായ ശ്രീകാന്തും കുട്ടിയുമാണ് മടങ്ങിയെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് ശ്രീകാന്ത് ഉൾക്കാട്ടിലേക്ക് പോയത്. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ചിറ്റൂർ അങ്കണവാടിയിലെത്തിയ ശ്രീകാന്ത്, അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ആശാ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും സംഭവം നടന്നയുടൻ നാട്ടുകാരും ആശാ പ്രവർത്തകരും ചേർന്ന് മൂന്ന് വയസുള്ള കുട്ടിയെ രക്ഷിച്ചതായും അധികൃതർ അറിയിച്ചിരുന്നു.
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
08:09 PM Mar 25, 2023 | Deepika.com