രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്കെ​തി​ര്: ശ​ര​ദ് പ​വാ​ര്‍

11:59 AM Mar 25, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ സം​ഭ​വം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്കെ​തി​രെ​ന്ന് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പ​വാ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

നീ​തി ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം, ചി​ന്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം, അ​വ​സ​ര സ​മ​ത്വം, അ​ന്ത​സ് എ​ന്നി​വ ഓ​രോ പൗ​ര​നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച ല​ക്ഷ​ദ്വീ​പി​ലെ എ​ന്‍​സി​പി എം​പി മുഹമ്മദ് ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് പ​വാ​ര്‍ പ്ര​തി​ക​രി​ച്ചു.

ഫൈ​സ​ലി​നെ​തി​രാ​യ ശി​ക്ഷാവി​ധി പി​ന്നീ​ട് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.