"സേ​വ് ഡെ​മോ​ക്ര​സി'; പ്ര​തി​ഷേ​ധം ശക്തമാക്കാനൊരുങ്ങി കോ​ണ്‍​ഗ്ര​സ്

12:45 PM Mar 25, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കിയ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണ് എ​ഐ​സി​സി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. "സേ​വ് ഡെ​മോ​ക്ര​സി' മൂ​വ്മെ​ന്‍റി​നാ​ണ് കോ​ണ്‍​ഗ്ര​സ് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ സൂ​റ​ത്ത് കോ​ട​തി വി​ധി​ക്കെ​തി​രേ മേ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. സൂ​റ​ത്ത് കോ​ട​തി​വി​ധി മേ​ല്‍​കോ​ട​തി സ്റ്റേ ​ചെ​യ്താ​ല്‍ മാ​ത്ര​മേ രാ​ഹു​ലി​ന്‍റെ അ​യോ​ഗ്യ​ത നീ​ങ്ങു. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണുന്നുണ്ട്.