മും​ബൈ​യി​ൽ 54കാ​ര​ൻ നാ​ല് അ​യ​ൽ​വാ​സി​ക​ളെ കു​ത്തി​ക്കൊ​ന്നു; പ്ര​തി മാ​ന​സി​ക രോ​ഗി!

12:46 PM Mar 25, 2023 | Deepika.com
മും​ബൈ: സൗ​ത്ത് മും​ബൈ​യി​ൽ അ​ന്പ​ത്തി​നാ​ലു​കാ​ര​ൻ നാ​ല് അ​യ​ൽ​വാ​സി​ക​ളെ കു​ത്തി​ക്കൊ​ന്നു. ഒ​രാ​ൾ​ക്കു ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗ്രാ​ൻ​ഡ് റോ​ഡി​ലെ പാ​ർ​വ​തി മാ​ൻ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

അ​ക്ര​മി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും നാ​ലു മാ​സം മു​ന്പ് ഇ​യാ​ളെ ഉ​പേ​ക്ഷി​ച്ചു പോ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ​കാ​ര​ണ​മാ​ണ് ഭാ​ര്യ​യും മ​ക്ക​ളും പോ​യ​തെ​ന്ന് അ​ക്ര​മി സം​ശ​യി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ പോ​യ​തോ​ടെ ഇ​യാ​ൾ മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ൽ​ക്കാ​രെ ക​ണ്ട​പ്പോ​ൾ അ​ക്ര​മി വീ​ടി​ന​ക​ത്തു പോ​യി ക​ത്തി​യെ​ടു​ത്ത് അ​ഞ്ചു പേ​രെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നാ​ലു പേ​ർ മ​രി​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി ഇ​തു​വ​രെ​യും ചി​കി​ത്സ തേ​ടി​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.