തിരുവനന്തപുരം: ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആർടിഒ, മൈനിംഗ് ആൻഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം.
28ന് കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ചരക്കുവാഹന പണിമുടക്ക് 28ന്
07:41 PM Mar 24, 2023 | Deepika.com