"ക​ള്ള​നെ ക​ള്ള​നെ​ന്ന് വി​ളി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യി'; രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് താ​ക്ക​റെ

06:18 PM Mar 24, 2023 | Deepika.com
മും​ബൈ: ഒ​രു ക​ള്ള​നെ ക​ള്ള​നെ​ന്ന് വി​ളി​ക്കു​ന്ന​ത് ഈ ​രാ​ജ്യ​ത്ത് കു​റ്റ​ക​ര​മാ​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന സം​ഭ​വ​മാ​യി പ​രി​ണ​മി​ക്കു​മെ​ന്നും ശി​വ​സേ​ന നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ.

വിവാദ ​പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ലോ​ക്സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യ രാ​ഹു​ലി​ന് പി​ന്തു​ണ​യ​ർ​പ്പി​ക്കു​ന്ന വേ​ള​യി​ലാ​ണ് താ​ക്ക​റെ ഈ ​പ്രസ്താവന ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​വ​ർ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​മ്പോ​ൾ രാ​ഹു​ലി​നെ​പ്പോ​ലെ​യു​ള്ള​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത്യ​മാ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ന് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും താ​ക്ക​റെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.