മൈസൂർ: മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്.
സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സബീനയുടെ സുഹൃത്തായ കരുവന്നൂർ സ്വദേശിയെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സബീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് എത്തിക്കും.
മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതി മരിച്ചനിലയില്‍
05:23 PM Mar 24, 2023 | Deepika.com