രാ​ഹു​ലി​നെ​തി​രാ​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി, ഗാ​ന്ധി കു​ടും​ബ​ത്തി​ന് പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ലെ​ന്ന് അ​നു​രാ​ഗ് ഠാ​ക്കൂ​ർ

05:15 PM Mar 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ. ഗാ​ന്ധി കു​ടും​ബ​ത്തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണ് ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റി​നും നി​യ​മ​ത്തി​നും മു​ക​ളി​ലാ​ണ് താ​നെ​ന്നാ​ണ് രാ​ഹു​ൽ ക​രു​തു​ന്ന​തെ​ന്നും എ​ന്നാ​ൽ എ​ല്ലാ​വ​രും നി​യ​മ​ത്തി​ന് മു​ന്നി​ൽ തു​ല്യ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന മാ​ന​ന​ഷ്ട​ക്കേ​സി​ൽ രാ​ഹു​ലി​നെ സു​റ​ത്ത് കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ​യാ​ണ് അ​യോ​ഗ്യ​നാ​ക്കി ലോ​ക്സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്ക​യ​ത്.