രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ വേ​ഗം ഞെ​ട്ടി​ക്കു​ന്ന​ത്: ശ​ശി ത​രൂ​ര്‍

03:09 PM Mar 24, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്നും അ​യോ​ഗ്യ​നാ​ക്കി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ശ​ശി ത​രൂ​ര്‍. കോ​ട​തി വി​ധി വ​ന്ന് 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​ന്ന​തി​ന് മു​മ്പാ​ണ് രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

വി​ധി​ക്ക് എ​തി​രെ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. ഈ ​ന​ട​പ​ടി​ക​ളു​ടെ വേ​ഗം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ത​രൂ​ര്‍ കു​റി​ച്ചു.

എ​ല്ലാ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യം​ക​ളി​യാ​ണി​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന് ഇ​ത് വ​ലി​യ ദോ​ഷം ചെ​യ്യു​മെ​ന്നും ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.