കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ആ​യു​ധ​മാ​ക്കു​ന്നു; കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍

02:38 PM Mar 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളാ​യ സി​ബി​ഐ, ഇ​ഡി എ​ന്നി​വ​യെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

പ​തി​നാ​ല് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളാ​ണ് കേ​ന്ദ്ര​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹര്‍ജി ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 95 ശ​ത​മാ​നം കേ​സു​ക​ളും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളി​ലെ നേ​താ​ള്‍​ക്കെ​തി​രെ​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​റ​സ്റ്റി​നും റി​മാ​ന്‍​ഡി​നും പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, രാ​ഷ്ട്രീ​യ ജ​നാ​താ ദ​ള്‍, ഭാ​ര​തീ​യ രാ​ഷ്ട്ര സ​മി​തി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ളാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.